Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Perumbalam Bridge

Alappuzha

പെ​രു​മ്പ​ളം പാ​ലം മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

പൂച്ചാ​ക്ക​ൽ: അ​മ്പ​തോ നൂ​റോ വ​ര്‍​ഷം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ക​സ​ന​പ​ദ്ധ​തി​ക​ളാ​ണ് ക​ഴി​ഞ്ഞ 10 വ​ര്‍​ഷം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ 100 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പൂ​ര്‍​ത്തീ​ക​രി​ച്ച പെ​രു​മ്പ​ളം പാ​ലം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഒ​രു വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ​ന്ന​തി​ലു​പ​രി സ​ര്‍​ക്കാ​രി​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യു​ടെ പ്ര​തീ​കം കൂ​ടി​യാ​ണ് ഇ​ന്നി​വി​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന പെ​രു​മ്പ​ളം പാ​ല​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​നാ​യി. ദ​ലീ​മ ജോ​ജോ എം​എ​ല്‍​എ സ്വാ​ഗ​തം പ​റ​ഞ്ഞു.​ കെ​ആ​ര്‍​എ​ഫ്ബി ​പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്ട​ര്‍ എം. ​അ​ശോ​ക് കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ന്ത്രി പി. ​പ്ര​സാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സ്, എ.എം. ആ​രി​ഫ് തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി.

11 മീ​റ്റ​ര്‍ വീ​തി​യു​ള്ള പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കാ​യി ഒ​ന്ന​ര മീ​റ്റ​ര്‍ വീ​തി​യു​ള്ള ന​ട​പ്പാ​ത​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വേ​ന്പനാ​ട് കാ​യ​ലി​ന്‍റെ മ​നോ​ഹ​ര കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് പാ​ല​ത്തി​ന്‍റെ രൂ​പ​ക​ല്പ​ന. ടൂ​റി​സം മേ​ഖ​ല​യി​ല്‍ വ​ലി​യ സാ​ധ്യ​ത​ക​ളു​ള്ള പെ​രു​മ്പ​ള​ത്തി​ന് പാ​ലം പു​തി​യ വാ​താ​യ​ന​ങ്ങ​ള്‍ തു​റ​ന്നുന​ല്‍​കും.

ആ​ശം​സ അ​റി​യി​ച്ച് മ​മ്മൂട്ടി

പൂ​ച്ചാ​ക്ക​ൽ: ര​ണ്ടു ക​ര​ക​ൾ കൈ​കോ​ർ​ക്കു​മ്പോ​ൾ മാ​റു​ന്ന​ത് ദൂ​ര​മ​ല്ല ഒ​രു ജ​ന​ത​യു​ടെ ജീ​വി​ത​മാ​ണ്. ഇ​ന്ന​ലെ വ​രെ പെ​രു​മ്പ​ള​വും ഒ​രു ഒ​റ്റ​പ്പെ​ട്ട തു​രു​ത്താ​യി​രു​ന്നു. അ​സു​ഖം വ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്താ​ൻ വൈ​കു​ന്ന ആ​കു​ല​ത​ക​ൾ. സ​മ​യ​ത്ത് ജോ​ലി​ക്കെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ വേ​വ​ലാ​തി. ഒ​രു ക​ല്യാ​ണ ആ​ലോ​ച​ന വ​ന്നാ​ൽ പോ​ലും അ​ക്ക​രെ എ​ന്ന ദൂ​രം വി​ല്ല​നാ​യ നി​മി​ഷ​ങ്ങ​ൾ. ആ ​കാ​ത്തി​രി​പ്പു​ക​ൾ​ക്കും അ​വ​ഗ​ണ​ന​ക​ൾ​ക്കും ഇ​പ്പോ​ൾ അ​റു​തി​യാ​വു​ക​യാ​ണ്.


എ​ന്‍റെ നാ​ട് ചെ​മ്പി​ന്‍റെ അ​ക്ക​രെ​യാ​യി​രു​ന്നു, അ​രൂ​ക്കുറ്റി​യും വ​ടു​ത​ല​യും പെ​രു​മ്പ​ള​വും ഒ​ക്കെ. ഇ​പ്പോ​ൾ അ​വ​യെ​ല്ലാം ഒ​രു നാ​ടാ​യി.​സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ സ​ങ്ക​ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ക എ​ന്ന​താ​ണ് യ​ഥാ​ർ​ഥ വി​ക​സം എ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.​ആ പാ​ല​ത്തി​ന്‍റെ ആ​ർ​ച്ചു​ക​ളു​ടെ നി​റ​ങ്ങ​ൾ പോ​ലെ പെ​രു​മ്പ​ള​ത്തു​കാ​രു​ടെ ജീ​വി​ത​ത്തി​ലും മ​ഴ​വി​ല്ല​ഴ​ക് വി​രി​യ​ട്ടെ.​ കെ​ട്ടിനി​ന്ന ജീ​വി​തം ഇ​നി ഒ​ഴു​കിത്തുടങ്ങും. പു​തി​യ വേ​ഗ​ത്തി​ൽ പു​ത്ത​ൻ നി​റ​ങ്ങ​ളോ​ടെ.​ എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ.

 

Latest News

Corehub Up